വർഷങ്ങൾ പലതും കഴിഞ്ഞിരിക്കുന്നു. ഓർമ്മകൾക്കുപോലും മങ്ങലേറ്റു തുടങ്ങി. ഇന്നലെ ഞാനൊരു കണ്ണട വാങ്ങി. സ്വപ്നങ്ങൾ കൂടുതൽ മിഴിവോടെ കാണാൻ പറ്റുമോ.? ഓർമ്മയുടെ അറകളെ തുറന്നു വലുതാക്കി കാണിക്കുന്ന കണ്ണടകളും വേണ്ടിയിരിക്കുന്നു. അവിടെ ആ ഒരു രൂപം മാത്രമാണോ ബാക്കി യുള്ളത്.! സൗഹൃദവും പ്രണയവും ഓർമ്മയുടെ തിരശ്ശീലക്കു പിന്നിലേക്കൊളി ച്ചിരിക്കുന്നു. യാത്ര പറഞ്ഞ നിമിഷം മാത്രം ഒരു ഛായചിത്രം പോലെ മനസ്സിൽ പതിച്ചു കിടന്നു. പിരിയുന്നതിനുള്ള കാരണം തികച്ചും അവ്യക്തമാണ് ഇപ്പോൾ. പ്രണയം തെറ്റാണെന്നുള്ള സമൂഹത്തിന്റെ നൂറ്റാണ്ടുകളായുള്ള മന്ത്രണവും അനുശീലനവും; കുടുംബത്തിനോടുള്ള അനുസരണം; ‘ഭാവിയെക്കുറിച്ചുള്ള അനാവശ്യഭയം; ഇവയിലേതുമാകാം. വിചിത്രം തന്നെ, സ്നേഹിക്കുന്നവരെ സ്വീകരിക്കുന്നതിനു പകരം എറിഞ്ഞാടിക്കുന്നു. അവരുടെ വേദനകൾ ചവിട്ടി മെതിക്കപ്പെടുന്നു. 

ആഹാ! സുന്ദരമായ ഒരു കോളേജ് ക്യാമ്പസിലേക്ക് ഞാൻ എറിയപ്പെട്ടിരി ക്കുന്നു. ചിരികൾ, ബഹളങ്ങൾ, വാഗ്വാദങ്ങൾ, ഇണക്കങ്ങൾ, പിണക്കങ്ങൾ, ചൂടു പിടിച്ച രാഷ്ട്രീയചർച്ചകൾ, മുദ്രാവാക്യങ്ങൾ, ക്യാമ്പസ് ഒരു ജീവിതമാണ്. 

പഠിച്ചു പാസ്സാവുക എന്ന ലക്ഷ്യം പൂർണ്ണമായും മറന്നു. ജീവിതം ഇന്നാണ്, നിമിഷത്തിലാണ്. നാളത്തെ ലക്ഷ്യം വിട്ടുകളയൂ. ലക്ഷ്യം ഭാവിയാണ്. ഭാവി ഒരോർമ്മയും തരുന്നില്ല. ഇന്ന് ഒരു ഉത്സവമാക്കി ഓർമ്മകളിൽ നിറങ്ങളും സുഗ ന്ധവും നിറക്കുക തന്നെ വേണം. ക്ലാസ്സ്മുറികളിലും വരാന്തകളിലും വേദികളി ലുമായി നിറഞ്ഞുകവിയുന്ന പ്രണയങ്ങളുടേയും കലാവിരുന്നുകളുടേയും ഒരു സമ്മേളനം. മാഗസീനുകളുടേയും, ന്യത്തച്ചുവടുകളുടേയും ഫിലിം ഫെസ്റ്റുകളു ടേയും ഒരു പ്രവാഹം. അതായിരുന്നു ഞങ്ങളുടെ ക്യാമ്പസ്സ്. ഇടക്ക് മിന്നിത്തെളി യുന്ന ഓർമ്മകളിൽ അത് മാത്രമേ കാണുന്നുള്ളൂ. 

പൂത്തു നിൽക്കുന്ന ബോഗയ്ൻവില്ലച്ചെടികൾക്ക് അരുകിൽ വച്ചാണ് ആദ്യ മായി കണ്ടത്. തിളക്കമുള്ള കണ്ണുകൾ, ചുരണ്ട മുടി, ആ സൗന്ദര്യം സംഭമം പടർത്തി. പരിചയപ്പെടാൻ ചെന്നപ്പോൾ വാക്കുകൾ പുറത്ത് വന്നില്ല. ധൈര്യം വീണ്ടെടുക്കാൻ ശ്രമിച്ചിട്ടും വാക്കുകൾ പതറി. ലജ്ജകൊണ്ട് ഞാൻ വിളർത്തിട്ടു ണ്ടാകാം. സഹതാപത്തോടെ പുഞ്ചിരി പൂകുന്നത് പോലെ തോന്നി. പിന്നീട് എത്രയോ കണ്ടുമുട്ടലുകൾ, ഒരുമിച്ചുള്ള യാത്രകൾ, സൗഹൃദം, വർത്തമാന ങ്ങൾ. ഹൃദയത്തിൽ ഒരു രൂപം സ്ഥിരമായി ചേക്കേറി. ഒത്തുചേരാനുള്ള 

സന്ദർഭങ്ങൾ സുഹൃത്തുക്കൾ ചേർന്നൊരുക്കി. ഞാൻ പ്രേമത്തിൽ മുങ്ങിത്താഴു കയും അതിന്റെ അടിയൊഴുക്കിൽപ്പെട്ട് ശ്വാസംമുട്ടുകയും ചെയ്തു. എന്റെ പ്രണയം എന്നെ തീർത്തും ഭയപ്പെടുത്തി. ദൈവസാക്ഷ്യം എത്രയെളുപ്പം പ്രണ യസാക്ഷ്യം ധീരത ആവശ്യപ്പെടുന്നു. അതിന്റെ ഉൽക്കണ്ഠകൾ കനത്തതാണ്. 

നീണ്ട അവഗണനകൾക്കൊടുവിൽ ഞാൻ പറഞ്ഞു “നിനക്ക് പകരം ഒരു മരത്തേയാണ് ഞാൻ സ്നേഹിച്ചിരുന്നതെങ്കിൽ അത് എനിക്ക് പൂക്കളെങ്കിലും തരുമായിരുന്നു” “മരത്തിന്റെ പൂക്കൾ മണമില്ലാത്തവയാണ്, ഞാനോ കാറ്റിനും മണം നൽകുന്ന പൂക്കളുടെ ഒരു പൂന്തോട്ടവും” ഇതായിരുന്നു പൊട്ടിച്ചിരിയോടുകൂടിയ മറുപടി. 

അലസമായി എറിഞ്ഞ റോസാപ്പൂക്കൾ വാലന്റെൻസ് ദിനത്തിൽ ക്യാമ്പ സ്സിൽ ചിതറിക്കിടന്നു. മൊഴിയാൻ കഴിയാത്ത പേമം കവിതകളായും കത്തുക ളായും അരങ്ങിലെത്തി. തുടരുന്ന മഴയിൽ ക്യാമ്പസ്സും തെരുവുവീഥികളും വിജ നമായി. ഉറപ്പുള്ള മേൽത്തട്ടുകൾക്ക് താഴെ എല്ലാവരും അഭയം കണ്ടെത്തി. ക്ത മായ മഴയിൽ കലങ്ങിമറിഞ്ഞ വെള്ളം ചോരനിറത്തിൽ ചാലുകളിലൂടെ പത ഞെഞ്ഞൊഴുകി. അതാരേയും സ്പർശിച്ചതുപോലുമില്ല. പിന്നീടെപ്പോഴോ മരം പെയ്തപ്പോഴാണ് മഴയിൽ അവർക്ക് നനഞ്ഞു കുളിർന്നത്. 

പ്രണയനിരാശം ഒരുതരത്തിലുള്ള മരണം തന്നെയാണ്. പ്രേമിക്കുന്നവരും അതിലെ സ്വപ്നങ്ങളും സന്ദർഭങ്ങളും ഓർമ്മയിൽ പൂർണ്ണമായും മറമാടപ്പെടു 

ന്നു. പിന്നീട് വേദനയിൽ മധുരവും നിരാശയിൽ ആശ്വാസവുമായാണ് അത് വീണ്ടും ജീവൻ വെക്കുന്നത്. സംഗീതത്താൽ ഉണർത്തപ്പെടുന്ന ഹൃദയത്തിന്റെ ഒരു ഭാഗമായി പ്രണയം മാറ്റപ്പെടുന്നു. സംഗീതം പ്രണയത്തിന്റെ നഷ്ടതീരങ്ങ ളിലേക്ക് നമ്മെ വഹിക്കുന്ന കപ്പലുകളാണ്. വേർപിരിയലിന്റേയും നിരസിക്കപ്പെ ടലിന്റേയും ആയ പ്രണയങ്ങൾ ശ്രദ്ധിക്കാത്തതും മനസ്സിലാക്കപ്പെടാത്തതുമായ പ്രണയനഷ്ടങ്ങൾ. അതിലേക്ക് പുറപ്പെടുന്ന നിരവധി യാനങ്ങൾ, നിരവധി യാത്രകൾ, ഒന്നും ലക്ഷ്യത്തിലെത്തുന്നതേയില്ല. മോഹിക്കുന്ന തീരത്തിലേക്ക് എത്തിച്ചേരാനാകാതെ ഞാനും കടലിൽ ഉഴറിക്കൊണ്ടേയിരുന്നു. ഇരുട്ടുനിറഞ്ഞ 

കടലുകൾക്കപ്പുറം അതിസുന്ദരമായ ഒരു തീരം. അത് ഇപ്പോഴും എന്റെ ഉള്ളിൽത്തന്നെയുണ്ട്……. അത് മാത്രമാണ് ആശ്വാസം, 

“ഓ..പറയാൻ മറന്നു…. എന്റെ പേര് ഷെറിൽ എന്നാണ്.”

Hameed