Yesteryears…
സൗഹൃദങ്ങൾ ജീവിതത്തിലെ ഏറ്റവും നിറമുള്ള സ്വപ്നങ്ങളാണ്. ലോകത്തെ പല വൻകരകളിലുമായി പല മേഖലകളിൽ എത്തിപെട്ടെങ്കിലും, ജോലികൾ, സാഹചര്യങ്ങൾ എന്നിവ മാറിയാലും ചില സൗഹൃദങ്ങൾ മാറുന്നേ ഇല്ല . നമ്മുടെ ജീവിതത്തിൽ അത്തരം പിന്തുണയുള്ള സൗഹൃദങ്ങൾ ഉണ്ടെങ്കിൽ, നമ്മൾ രാജാവിനേക്കാൾ സമ്പന്നനാണ്.
നല്ല കൂട്ടുകാരില്ലാത്ത ജീവിതം തീർത്തും അർത്ഥശൂന്യവും വിരസവുമായിരിക്കും. ഇഴപിരിയാത്ത 25 വർഷത്തിന് മേലെയുള്ള ഞങ്ങളുടെ സ്നേഹ കൂട്ടായ്മയുടെ ഒരു ചെറിയ ഉദ്യമം.
ചില സൗഹൃദങ്ങൾ അങ്ങനെ ആണ്, ഒരിക്കലും അണഞ്ഞു പോകുന്നേയില്ല… ഓർമ്മകളും…
പഴകും തോറും വീര്യം വർധിക്കുന്ന വീഞ്ഞ് പോലെ അതിന്റെ മധുരം പതിന്മടങ്ങു വർധിച്ചു കൊണ്ടേയിരിക്കുന്നു….
പറയുവാൻ കഥകൾ ഏറെയുണ്ട്, കേൾക്കുവാൻ നിങ്ങൾ കൂടെയുണ്ടെങ്കിൽ …