വർഷങ്ങൾക്കു മുൻപ് – പണ്ട്  പണ്ട്, എന്നൊക്കെ പറയുന്ന പോലെ .. അമേരിക്ക യിലേക്ക് ചേക്കേറിയ കാലം.വന്ന് ഒരു മാസത്തിനുള്ളിൽ ഒന്നു മനസ്സിലായി,ഡിപെൻഡന്റ് വിസ യിൽ വന്ന എനിക്ക് ഒരു ജോലി കിട്ടുന്നത് കുറച്ചു ബുദ്ധിമുട്ടാണെന്ന് . എന്റെ better half  നു കൂട്ടുകാരെല്ലാം tamilians . കല്യാണത്തിനു മുൻപ്‌ കാതൽദേശം സിനിമ കണ്ടു എന്നല്ലാതെ എനിക്കു അപ്പോൾ തമിഴ് ഒന്നും കാര്യമായി  മനസ്സിലകുമായിരുന്നില്ല..ഡിസംബർ ആൻഡ് ജനുവരി ആണെങ്കിൽ ഇവിടെ നല്ല തണുപ്പു  കാലം. ചിറകൊടിഞ്ഞ പക്ഷി എന്നപോലെയായി  എൻ്റെ സ്ഥിതി .എനിക്കു ബോറടിച്ചു ഡിപ്രെഷൻ ആകുമെന്നായി . 

അപ്പോഴാണ്  ഒരു  ദിവസം അടുത്തുള്ള വിശാലമായ ലൈബ്രറിയിൽ ബുക്‌സ് വായിച്ചു എന്തെങ്കിലും സെർട്ടിഫിക്കേഷൻ  എടുക്കൂ  എന്നു പറഞ്ഞു കൊണ്ടുവന്നത് .  കമ്പ്യൂട്ടർ ബുക്സ്  തപ്പി നടന്ന് ഞാൻ എത്തിയത് ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്  സെക്ഷനിൽ ആണ് . അതുവരെ കാര്യമായിട്ട് ഹോബി ഒന്നുമില്ലാതിരുന്ന  ഞാൻ വലിയ ആവേശത്തിൽ കുറെ knitting ആൻഡ് crochet ബുക്‌സ് എടുത്തു. പിന്നെ ശിവക്കു സമാധാനമാകട്ടെ എന്നു  കരുതി ഒന്നോ രണ്ടോ ടെക്നോളോജി   ബുക്‌സും എടുത്തു. പണ്ട് ഒരു വർഷം ഡിഗ്രി ചെയ്ത സമയത്തു ഒരു റൂം മേറ്റ്,  പഠിച്ച പണി പതിനെട്ടും നോക്കിയിട്ടു നിറ്റിങ്ങിന്റെ  ഒരു സ്റ്റിച്ച് പോലും പഠിച്ചിട്ടില്ല  …എന്നാലും ശെരി സമയം ഇഷ്‌ടം പോലെയുണ്ടല്ലോ ഒന്നുകൂടി ശ്രമിച്ചു – നോക്കാമെന്നായി .

ബുക്കിൽ ആണെങ്കിൽ  നിറയെ വെറൈറ്റി ഡിസൈൻസ്. ഞാൻ  പലതും അന്ന് രാത്രി തന്നെ മനസ്സിൽ തുന്നി തുടങ്ങി .അടുത്ത ദിവസം തന്നെ പോയി യാൺ, സൂചി  എല്ലാം വാങ്ങി . ഒരാഴ്ച തകർത്തു ശ്രെമിച്ചു  .. എവിടെ കയ്യും കഴുത്തും തോളും വേദനിച്ചത്‌ മിച്ചം . Knitting ഈസ് not my game എന്നു മനസ്സിലായി .

അപ്പോളാണ് ബുക്കിൽ how to  crochet കണ്ടത് . എന്നാൽ പിന്നെ അതിൽ  ഒരു കൈ നോക്കികളയാമെന്നു കരുതി .രണ്ട്‌ മണിക്കൂറിൽ stiches എല്ലാം ഒരുവിധം മനസ്സിലായി . പിന്നെ  ബുക്കിൽ കണ്ട ഈസി ആയിട്ടുള്ള ബുക്ക് മാർക്ക് ,ചെറിയ placemat ഒക്കെ പയറ്റി . വലിയ ഫിനിഷിങ് ഒന്നുമില്ലെങ്കിലും ചെറിയൊരു സന്തോഷം.  അങ്ങനെയങ്ങനെ അടുത്തുള്ള ക്രാഫ്റ്റ്  ഷോപ്പിലെ  സ്ഥിരം സന്ദർശകയായി ഞാൻ . വേണമെങ്കിലും  വേണ്ടെങ്കിലും കാണുന്ന കളര്ഫുള്  യാൺ എല്ലാം  വാങ്ങി എന്തെങ്കിലും ഒക്കെ ഉണ്ടാക്കി സമയം കളഞ്ഞു.

പിന്നെ കുട്ടികളയായി ജോലിയും ശെരിയായി. ഏതൊക്കെ എന്റെ ക്രാഫ്റ്റ് വർക്‌സിന് ഫുൾ സ്റ്റോപ്പായി. പിന്നീട് കുട്ടികളുടെ ആഫ്റ്റർ സ്കൂൾ ആക്ടിവിറ്റീസ് തുടങ്ങിയ സമയം. സോക്കർ  , വോളീബോൾ, പിയാനോ  അങ്ങനെ പിക്ക് അപ്പ് ആൻഡ് ഡ്രോപ്പ് ഓഫ് ആൻഡ് വെയ്റ്റിംഗ് . എന്തിനു ചുമ്മാ ടൈം വേസ്റ്റ് ചെയ്യണ്ടല്ലോ എന്നു കരുതി വീണ്ടും തുടങ്ങി പഴയ പോലെ എന്റെ crafting . volleybal പ്രാക്ടീസ് ആൻഡ് soccer കുറഞ്ഞത് രണ്ടു മണിക്കൂർ. അപ്പ് ആൻഡ് ഡൌൺ ഡ്രൈവ് ചെയ്യുന്നതിന് പകരം, കുത്തിയിരുന്നു ഞാൻ എൻ്റെ ക്രിയേറ്റിവിറ്റി  continue ചെയ്തു . മോൾ ഇടയ്ക്കിടെ പറയും.. യു ലുക്ക് ലൈക് എ grandma വിത്ത് ദിസ് crochet stuff . 

എനിക്കെന്തായാലും ഒരു സ്ട്രെസ് ബസ്റ്റർ ആണ് .അതുകൊണ്ടു ഞാൻ ഇപ്പോഴും എവിടെ പോയാലും എന്തെങ്കിലും പ്രൊജക്റ്റ് ഫിനിഷ് ചെയ്യാൻ നോക്കും.

ഞാൻ  പഠിച്ചത് ബുക്കിലുള്ള ഇൻസ്‌ട്രുക്ഷൻ നോക്കിയാണ് . ഇപ്പോളാണെങ്കിൽ യൂട്യൂബ് നിറയെ ഫോള്ളോ അലോങ് ഇൻസ്ട്രക്ഷൻസ്  ഉണ്ട് . പല നല്ല നല്ല patterns ഫ്രീ ആയിട്ടു internet വഴി കിട്ടും . നമുക്ക് ഇഷ്ടപെട്ട ഒരു ഹോബി വളരെ പെട്ടെന്നു പഠിച്ചെടുക്കാവുന്നതാണ് . ചെറിയ ചെറിയ doily ,bookmark ഒക്കെ ചെയ്തു തുടങ്ങിയ ഞാൻ പലപ്പോഴായി പലതരം floor mats , swaters , placemats , shawl , hats ഒക്കെ ഉണ്ടാക്കി തുടങ്ങി  . എന്തിനു വേറെ പാവം എന്റെ പട്ടികുട്ടി, ഓസ്കാർ  വരെ ഞാൻ ഉണ്ടാക്കുന്ന sweater ഇട്ടാണ് നടക്കാൻ പോകുന്നത്  …

അമ്മയ്ക്ക്  പുതിയ ഹോബി എന്തെങ്കിലും കണ്ടുപിക്കേണ്ട സമയമായി എന്നാണ് വീട്ടുകാർ. knitting, സ്റ്റിച്ചിംഗ്   അടുത്തതായി പയറ്റേണെമെന്നുണ്ട്.  ഇപ്പോൾ  സ്വന്തമായി ചെലവ് കുറച്ചു ടോപ്സ്, സ്കാർഫ്, ഹാറ്റ്  ഒക്കെ ഉണ്ടാക്കി തൃപ്തിയായി പോകുന്നു . പലർക്കും ഗിഫ്റ് ആയിട്ടും പിന്നെ പറ്റും  പോലെ പോക്കറ്റ് മണി ഉണ്ടാക്കാൻ  ചെറിയ രീതിയിൽ വിൽക്കുകയും ചെയ്തുന്നു . പലരും ചോദിക്കാറുണ്ട് എന്താണ് ഇതൊരു  ബിസിനസ് ആക്കാത്തതെന്നു. എനിക്ക് ചെയ്യുന്നതിൽ സംതൃപ്തി തരുന്ന ഒരു കല, അതൊരു ബിസിനസ് ആയാൽ പിന്നെ ഒരു റെസ്‌പൊൺസിബിലിറ്റി ആകും. പിന്നെ ഒത്തിരി സമയം ചെയ്താൽ , എന്റെ  കൈക്കു നല്ല പൈൻ വരാറുണ്ട് ..  ഇപ്പോഴൊക്കെ netflix movie കണ്ടുകൊണ്ട് recliner  ഇരുന്നു crochet ചെയ്യുക എന്നതാണ് എന്റെ സ്ഥിരം entertainment. ഈ  തണുപ്പത്  വേറെ എന്ത് ചെയ്യാൻ.

 Life is Good and healthy so far !! So enjoy what you like most and never worry about tomorrow !!

കടപ്പാട്: എന്നെ article എഴുതാൻ പീഡിപ്പിച്ച ഇവിടുത്തെ ചില moderators !! നീ എഴുതിയില്ലെങ്കിൽ ninte പേരിൽ ഞാനെഴുതി പോസ്റ്റ് ചെയ്യും എന്നുവരെ !!! അവസാനം googles docs യിൽ എങ്ങനെ മലയാളത്തിൽ എഴുതാം എന്നുള്ള  instruction!!! 

Bindu